Connect with us

Kerala

ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത് മൂന്ന് മണിക്കൂര്‍

Published

|

Last Updated

തിരുവനന്തപുരം | പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. വിജിലന്‍സ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് മൂന്ന് മണിക്കൂറെടുത്തു. ഇബ്രാഹിംകുഞ്ഞിന്റെ മൊഴി മുഴുവന്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വിജിലന്‍സ് വിഭാഗം പിന്നീട് പറഞ്ഞു.

അതേ സമയം സദുദ്ദേശത്തോടെയാണ് എല്ലാം ചെയ്‌തെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഇബ്രാഹിംകുഞ്ഞ് പിന്നീട് പറഞ്ഞു. ഒരാഴ്ച മുന്‍പ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റില്‍ വച്ച് അന്വേഷണസംഘം ഇദ്ദേഹത്തെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്ക് ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലിലും കാര്യമായ പുരോഗതിയില്ലെന്നാണ് സൂചന.

കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. ഇബ്രാഹിംകുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജും കരാറുകാരനും മൊഴി നല്‍കിയിരുന്നു.

Latest