Connect with us

National

ഡല്‍ഹി കലാപം: 20 പേര്‍ അറസ്റ്റില്‍; അര്‍ധരാത്രിയോടെ സംഘര്‍ഷ മേഖല സന്ദര്‍ശിച്ച് അജിത് ഡോവല്‍

Published

|

Last Updated

ന്യൂഡല്‍ഹി | വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 20 പേര്‍ അറസ്റ്റില്‍ . ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.കലാപം വന്‍ തോതില്‍ നാശം വിതച്ച സീലാംപൂര്‍, ജാഫ്രാബാദ്, മൗജ്പൂര്‍,ഗോകുല്‍പുരി ചൗക് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അജിത് ഡോവല്‍ സന്ദര്‍ശനം നടത്തിയത്.

സംഘര്‍ഷത്തിന് പിന്നാലെ പുതുതായി നിയമിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്ത, നോര്‍ത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അജിത് ഡോവല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലേക്കുള്ള പോലീസ് വ്യന്യാസം, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിലയിരുത്തി.

Latest