Connect with us

National

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്

Published

|

Last Updated

ചെന്നൈ |  പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ ഫീസ് വര്‍ധനവിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം കഴിഞ്ഞ 20 ദിവസമായി തുരുന്ന സമാധാന സമരത്തിന് നേരെയാണ് പോലീസ് നടപിടയുണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സമരം പൊളിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ടോയ്‌ലറ്റുകള്‍ അടച്ചും സമരം പൊളിക്കാന്‍ നടത്തിയ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസിനെ ഇടപെടുവിച്ച് ലാത്തിച്ചാര്‍ജ് നടത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സന്‍ അടക്കമുള്ള സമരത്തിന് നേതൃത്വം നല്‍കിയവരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരെ ക്യാമ്പസില്‍ നിന്ന് പുറത്തുകൊണ്ടുപോകാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികള്‍ പോലീസ് ബസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

നാളെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദ ചടങ്ങ് നടക്കാനിരിക്കെയാണ് സര്‍വ്വകലാശാല അധികൃതര്‍ സമരക്കാരെ പെട്ടന്ന് ഒഴിപ്പിക്കാനുള്ള നീക്കം നടത്തിയത്. ക്യാമ്പസിലേക്ക് അര്‍ധ സൈനിക വിഭാഗത്തെ വിളിച്ചുവരുത്താനും നീക്കമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ ആറ് മുതലാണ് എസ് എഫ് ഐ, എ ഐ എസ് എഫ് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഫീസ് വര്‍ധനവിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചത്.

 

 

---- facebook comment plugin here -----

Latest