Connect with us

Ongoing News

കിവീസില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി

Published

|

Last Updated

വെല്ലിംഗ്ടണ്‍ |  ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ഒന്നര ദിവസം ബാക്കിയിരിക്കെ പത്ത് വിക്കറ്റിനാണ് കോലിപ്പട ആതിഥേയര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. ഇതോട രണ്ട് ടെസ്റ്റ് പരമ്പരകളടങ്ങിയ പരമ്പരിയില്‍ കിവികള്‍ മുന്നിലെത്തി. നേരത്തെ നടന്ന ഏകദിന പരമ്പരിയിലേത് പോലെ കിവീസ് പേസര്‍മാര്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ പുകള്‍പെറ്റ ബാറ്റിംഗ് നിര കളി മറക്കുകയായിരുന്നു. ബൗളര്‍മാരടെ പറുദീസയായ പിച്ചില്‍ രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതെ പോകുകയായിരുന്നു.

ടോസ് മുതല്‍ ഇന്ത്യക്ക് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴമൂലം 55 ഓവര്‍ മാത്രമേ ആദ്യ ദിനം എറിയാനായുള്ളൂ. എന്നാല്‍ 165ന് ഇന്ത്യയുടെ മുഴുവന്‍ ബാറ്റ്‌സമാന്‍്മാരെയും ചുരുട്ടിക്കെട്ടാന്‍ ആതിഥേയ.ര്‍ക്ക് കഴിഞ്ഞു.

മറുപടിക്കിറങ്ങിയ ന്യൂസിലന്റ് ഒരുഘട്ടത്തില്‍ ആറിന് 216 എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്ത്യയെ തകര്‍ത്ത കിവസ് ബൗളര്‍മാര്‍ അപ്രതീക്ഷിതമായി ബാറ്റുവീശിയപ്പോള്‍ ഇവര്‍ നേടിയത് 348 റണ്‍സ്. ജാമിസന്റേയും(45 പന്തില്‍ 44), ബൗള്‍ട്ടിന്റേയും(24 പന്തില്‍ 38) ബാറ്റിംഗ് നിര്‍ണായകമായി. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഒന്നിന് പുറകെ ഒന്നായി പവലിയനിലേക്ക് മാര്‍ച്ച് ചെയ്തതോടെ 191ല്‍ ഇന്നിംഗ് അവസാനിച്ചു. മായങ്ക് അഗര്‍വാളിന്റെ അര്‍ധ സെഞ്ച്വറി മാത്രമാണ് ശ്രദ്ധേയ പ്രകടനം. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗിസിനേക്കാല്‍ കേവലം ഒമ്പത് റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. ഇത് പന്തുകള്‍ മാത്രം നേരിട്ട് ആതിഥേയര്‍ മറികടക്കുകയും ചെയ്തു.

2019ല്‍ ഒരു ടെസ്റ്റില്‍ പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല. 2018- 19ല്‍ ആസ്‌ത്രേലിയയില്‍ പെര്‍ത്തിലായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ് തോല്‍വി. ഇതിന് ശേഷം 2020ല്‍ നടന്ന ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

 

Latest