Connect with us

Ongoing News

ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

Published

|

Last Updated

മെല്‍ബണ്‍ | ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. വിക്ടോറിയയില്‍ മെല്‍ബണിന് വടക്കാണ് അപകടം നടന്നത്. അപകട സമയത്ത് വിമാനം 4,000 അടി ഉയരത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. മേഘത്തിനിടയില്‍ പെട്ടതിനാല്‍ വിമാനങ്ങളുടെ സഞ്ചാര ദിശ കാണാന്‍ കഴിയാത്തതാണ് അപകട കാരണമെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി (കാസ) വക്താവ് പറഞ്ഞു.

വിമാന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു മരണപ്പെട്ടവര്‍. ഫ്‌ളയിംഗ് സ്‌കൂള്‍ മൊറാബ്ബിന്‍ ഏവിയേഷന്‍ സര്‍വീസസ് പ്രവര്‍ത്തിപ്പിക്കുന്ന പൈപ്പര്‍-സെമിനോല്‍ വിമാനവും ത്യാബിലെ പെനിന്‍സുല എയ്റോ ക്ലബില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന വിമാനവുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വിമാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ കുറിച്ച് ആസ്ത്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.