Connect with us

Kerala

ലോക കേരള സഭ ഭക്ഷണ വിവാദം: പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്

Published

|

Last Updated

തിരുവനന്തപുരം | ലോക കേരളസഭ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി റാവിസ് ഗ്രൂപ്പ്. റാവിസ് ഹോട്ടലില്‍ നിന്ന് ലോക കേരള സഭക്ക് എത്തിയവര്‍ക്ക് നല്‍കിയ ഭക്ഷണത്തിന് പണം ആവശ്യമില്ലെന്ന് ചെയര്‍മാന്‍ രവി പിള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ബില്‍ നല്‍കുക മാത്രമാണ് ചെയ്തത്. സര്‍ക്കാറിനോട് ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും രവി പിള്ള പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 80 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വെക്കുന്നത്. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാല്‍ പണം ഈടാക്കാന്‍ താത്പര്യവുമില്ല.ലോക കേരള സഭയുമായി ബന്ധപ്പെട്ടുയര്‍ന്നത് അനാവശ്യ വിവാദമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലോക കേരള സഭയുടെ ഫൈവ്സ്റ്റാന്‍ ഭക്ഷണ ബില്‍ ചില മാധ്യമങ്ങള്‍ വിവാദമാക്കിയ സാഹചര്യത്തിലാണ് രവി പിള്ളയുടെ പ്രതികരണം.

 

Latest