Connect with us

Kerala

തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രന് ലീഗുകാര്‍ തീവ്രവാദികളെന്ന് തോന്നുന്നത്: എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട്  |തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രന് മുസ്ലീം ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. കണ്ണ് മഞ്ഞയായവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുമെന്നതുപോലെയാണിതെന്നും മുനര്‍ പറഞ്ഞു.

ശഹീന്‍ ബാഗ് സമരപ്പന്തല്‍ പൊളിക്കണമെന്ന കാര്യത്തില്‍ ബി ജെ പി ക്കും സി പി എമ്മിനും ഒരേ നിലപാടാണ്. ഇക്കര്യത്തില്‍ പിണറായി വിജയനും നരേന്ദ്ര മോദിയും സയാമീസ് ഇരട്ടകളെ പോലെയാണെന്നും മുനീര്‍ പറഞ്ഞു.കോഴിക്കോട് ശഹീന്‍ ബാഗ് സ്‌ക്വയറിലെത്തിയ മുനീര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണി് ഇക്കാര്യം പറഞ്ഞത്.