Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ

Published

|

Last Updated

കൊച്ചി  |നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ. ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേര്‍ പ്രതികളാകുമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. അതിനിടെ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായ എസ്‌ഐ സാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സിബിഐ കസ്റ്റഡിയില്‍ വാങ്ങി. സാബു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യലിനായി എട്ടു ദിവസത്തേക്ക് സാബുവിനെ കസ്റ്റഡിയില്‍ കിട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ആറു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

സാബുവിനെ അടുത്ത ദിവസം നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍, താലൂക്ക് ആശുപത്രി, പീരുമേട് ജയില്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും. കേസില്‍ അറസ്റ്റിലായ മറ്റ് ആറ് പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.കഴിഞ്ഞ വര്‍ഷം ജൂണ് 21നാണ് വാഗമണ്‍ സ്വദേശിയായ രാജ് കുമാര്‍ പീരുമേട് ജയിലില്‍ വച്ച് മരിച്ചത്.

---- facebook comment plugin here -----

Latest