Connect with us

National

സിഎഎ: പ്രതിഷേധിക്കുന്നവര്‍ ദേശവിരുദ്ധരല്ല; പ്രതിഷേധത്തിന് മുംബൈ ഹൈക്കോടതിയുടെ അനുമതി

Published

|

Last Updated

മുംബൈ  |പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് കോടതി. ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ചതിനു ഒരു സംഘം ആളുകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.

ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ തീരുമാനിച്ചവര്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഇഫ്‌തേഖര്‍ ഷൈഖ് എന്നയാളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിഷേധം നടത്താന്‍ ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്‌ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാര്‍ഉദ്ദേശിച്ചിരുന്നത്. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലീസിന്റെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവുകള്‍ കോടതി റദ്ദാക്കി.

Latest