Gulf
അബൂദബി ഹിന്ദു ക്ഷേത്രം നിർമ്മാണം ആരംഭിച്ചു


ക്ഷേത്രത്തി നുള്ള മാൾബിൾ ശിലകളുടെ കൊത്തുപണികൾ ഇന്ത്യയിൽ പുരോഗമിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവ അബൂദബിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ക്ഷേത്രനിർമാണ ട്രസ്റ്റ്. കമ്യൂണിറ്റി സെന്‍ററുകള്‍, ഹാളുകൾ, എക്സിബിഷൻ മേഖലകൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. മാർബിളിലെയും ശിലകളിലെയും കൊത്തുവേലകൾ 2022ഓടെ പൂർത്തീകരിക്കും. ക്ഷേത്രത്തിന്‍റെ നിർമാണം വീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ വേദി നിർമിക്കാനും പദ്ധതിയുണ്ട്.
ബാപ്സ് സ്വാമി നാരായൺ സൻസ്തയുടെ മേൽനോട്ടത്തിലാണ് ക്ഷേത്ര നിർമാണ പ്രവർത്തനം. പരമ്പരാഗത ശിലാക്ഷേത്രങ്ങളുടെ സവിശേഷതകള്‍ കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെയാണ് ആരാധനാലയം ഇവിടെ ഉയരുന്നത്. മാര്‍ബിളുകളിലും മണല്‍ക്കല്ലുകളിലും കൊത്തിവച്ച കൊത്തുപണികള്‍ ക്ഷേത്ര മൂല്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും . വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകളുടെ കൂടിക്കാഴ്ചയായിരിക്കും ഈ ക്ഷേത്രം എന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
2020 ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസൽ ജനറൽ വിപുൽ, ദുബൈ സിഡിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ ഒമർ അൽ മുത്തന്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്ര ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന സന്യാസിയായ ബ്രഹ്മവിഹാരി ദാസാണ് ചടങ്ങ് നടത്തിയത്.
---- facebook comment plugin here -----