Connect with us

International

ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടനിലെ പുതിയ ധനകാര്യമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് നിയമനം. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സുപ്രധാന സ്ഥാനം 39കാരനായ റഷികിന് നല്‍കിയത്. ഇന്ത്യന്‍ വ്യവസായിയും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് റിഷി സുനിക്. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് റിഷി വിവാഹം കഴിച്ചിരിക്കുന്നത്.
പാക് വംശജന്‍ സാജിദ് ജാവിദായിരുന്നു ധനമന്ത്രി. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് 39കാരനായ സുനികിന് അവസരം.ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് ശേഷം ബ്രിട്ടീഷ് സര്‍ക്കാരില്‍ ചേരുന്ന ഇന്ത്യന്‍ വംശജയാണ് റിഷി സുനക്. യോര്‍ക് ഷെയറിലെ റിച്ച്മൗണ്ട് എംപിയാണ് റിഷി.

ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്‍ സാമ്പത്തിക രംഗം എന്ന വലിയ വെല്ലുവിളിയാണ് റിഷി സുനക്കിനുള്ളത്. വെല്ലുവിളിയേറ്റെടുക്കാന്‍ റിഷി പ്രാപ്തനായതിനാലാണ് പ്രധാന വകുപ്പായ ധനകാര്യ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതെന്നും സര്‍ക്കാറും ബ്രിട്ടീഷ് ജനതയും റിഷി സുനകില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

Latest