Connect with us

Gulf

പട്ടാമ്പി സ്വദേശി അബൂദബിയില്‍ നിര്യാതനായി

Published

|

Last Updated

അബൂദബി | അബൂദബി മുസഫ്ഫ ഡ്രൈവിംഗ് സ്‌കൂളിന് സമീപത്തെ കെ എം ട്രേഡിംഗില്‍ ജോലി ചെയ്തിരുന്ന പട്ടാമ്പി ഓങ്ങല്ലൂര്‍ പോക്കുപ്പടി തുറക്കല്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുല്‍ റസാഖ് (24) അബൂദബിയില്‍ നിര്യാതനായി. അവധി കഴിഞ്ഞ് മൂന്നാഴ്ച മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു. അബ്ദുല്‍ റസാഖിന്റെ വിവാഹം നാല് മാസം മുമ്പാണ് കഴിഞ്ഞത്. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്: സാറ. ഭാര്യ: ജാസ്മിന്‍. സഹോദരന്മാര്‍: മൊയ്തീന്‍ കുട്ടി, അഷ്‌ക്കര്‍, ഫൈസല്‍, ആസിയ, സല്‍മത്ത്, ഖദീജ.

Latest