Connect with us

National

നിര്‍ഭയ: പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹരജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശര്‍മ നല്‍കിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.

കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട നാലു കുറ്റവാളികളില്‍ ഒരാളായ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാലാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹരജി ഇന്നത്തേക്ക് മാറ്റിയത്. ഡല്‍ഹി നിയമ സഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നൊരാളാകും കോടതിയില്‍ ഹാജരാവുക.