Connect with us

National

ഷഹീന്‍ ബാഗുള്‍പ്പെടുന്ന മണ്ഡലത്തില്‍ തകര്‍പ്പന്‍ വിജയവുമായി അമാനത്തുല്ല; അവസാന റൗണ്ടില്‍ മുന്നേറി മര്‍ലിന

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ എ എ പി സ്ഥാനാര്‍ഥി അമാനത്തുല്ല ഖാന്‍ നേടിയത് ഉജ്ജ്വല വിജയം. 91,949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അമാനത്തുല്ല 1,07,647 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയുടെ ബ്രാം സിംഗിന് 15,698 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. ആകെ പോള്‍ ചേയ്ത വോട്ടിന്റെ 82 ശതമാനവും അമാനത്തുല്ല നേടി. 2015ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ 63 ശതമാനത്തില്‍ നിന്നാണ് അമാനത്തുല്ല ബഹുദൂരം മുന്നോട്ടു പോയത്. കോണ്‍ഗ്രസിന്റെ പര്‍വേസ് ഹഷ്മി ചിത്രത്തില്‍ തന്നെ ഉണ്ടായിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് തിരഞ്ഞെടുപ്പു ഫലമെന്ന് അമാനത്തുല്ല പറഞ്ഞു.

അതേസമയം, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ പോലെ കനത്ത പോരാട്ടത്തിനൊടുവിലാണ് കല്‍ക്കാജിയില്‍ മത്സരിച്ച അതിഷി മര്‍ലിന വിജയം നേടിയത്. അവസാന റൗണ്ടുകളില്‍ മുന്നോട്ടു കുതിച്ചാണ് മര്‍ലിന ബി ജെ പിയുടെ ധരംബിര്‍ സിംഗിനെ മലര്‍ത്തിയടിച്ചത്. അവര്‍ക്ക് 50.92 ശതമാനം വോട്ട് ലഭിച്ചതായാണ് വിവരം. സിറ്റിംഗ് എം എല്‍ എ. അവതാര്‍ സിംഗിനെ മാറ്റിയാണ് എ എ പി ഇവിടെ മര്‍ലീനയെ മത്സരിപ്പിച്ചത്.

Latest