National
LIVE: ഡൽഹി ആര് ഭരിക്കും; വോട്ടെണ്ണൽ തുടങ്ങി; ആം ആദ്മിക്ക് മുന്നേറ്റം
 
		
      																					
              
              
            ന്യൂഡൽഹി | ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി. ഒരു മാസക്കാലം നീണ്ട തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫലമറിയാൻ തലസ്ഥാനത്തിനൊപ്പം രാജ്യമൊന്നിച്ച് കാതോർക്കുകയാണ്. കനത്ത സുരക്ഷയിൽ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
എഴുപത് മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 62.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എ എ പിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. നാൽപ്പത് മുതൽ അറുപത്തിമൂന്ന് സീറ്റുകൾ വരെ എ എ പിക്ക് ലഭിച്ചേക്കും. ബി ജെ പി കഴിഞ്ഞ തവണത്തേതിനെക്കാൾ നില മെച്ചപ്പെടുത്തുമെന്നും കോൺഗ്രസിന് ആശ്വസിക്കാനുള്ള ഫലം ഉണ്ടാകില്ലെന്നും സമയമായിട്ടില്ലെന്നും എകിസ്റ്റ്പോളുകൾ പ്രവചിക്കുന്നു.
അതേസമയം, എകിസ്റ്റ്‌പോൾ എന്നാൽ യാഥാർഥ പോൾ എന്നല്ല അർഥമെന്ന് ബി ജെ പി നേതാക്കൾ പ്രതികരിച്ചു. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്താൻ ശ്രമം നടക്കുന്നുവെന്ന ആരോപണം എ എ പിയും ഉയർത്തിയിട്ടുണ്ട്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          