Connect with us

Gulf

ജിദ്ദ മക്ക ന്യൂ റോഡ് പദ്ധതി 51ശതമാനം പൂര്‍ത്തിയായി

Published

|

Last Updated

ജിദ്ദ | സഊദി ഗതാഗത മന്ത്രാലയത്തിന്റെ ഒരു പ്രധാന പദ്ധതില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച പുതിയ ജിദ്ദമക്ക റോഡ് പദ്ധതിയുടെ 51ശതമാനം പൂര്‍ത്തിയായതായി മന്ത്രാലയം. മക്ക അല്‍ മുക്കറമ ഗവര്‍ണ്ണറേറ്റിലെ 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിദ്ദ മക്ക റോഡ് പദ്ധതിയുടെ മൂന്നാം ഘട്ടമാണ് പൂര്‍ത്തീകരിച്ചതെന്നും ഇത് സഊദിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വളരെ വേഗത്തില്‍ ഹറാം ശരീഫില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു

ഇത് മക്ക അല്‍മുക്കറമക്കും ജിദ്ദ നഗരത്തിലേയും ഗതാഗത സമ്മര്‍ദ്ദം കുറക്കാന്‍ സാധിക്കുമെന്നതാണ് സവിശേഷത .ഇതോടെ ജിദ്ദയെ മക്കയുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ റോഡായി മാറും പുതിയ റോഡ്.പഴയ മക്ക ജിദ്ദ റോഡിലും മക്ക ജിദ്ദ ഹൈവേയുമായും ബന്ധിപ്പിച്ചിട്ടുണ്ട്

നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള ഏറ്റവും വേഗതയേറിയ റോഡായി മാറും ., ഈ റൂട്ടുകളില്‍ വാഹനങ്ങളുടെ വേഗത പരിധി മണിക്കൂറില്‍ 140 കിലോമീറ്ററായാണ് നിശ്ചയിചിരിക്കുന്നത് .ഇതോടെ ഹറാമിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് 35 മിനിറ്റ് കൊണ്ട് ഹറമിലെത്തിച്ചേരാന്‍ കഴിയും .ഓരോ ദിശയിലും നാല് പ്രധാന ട്രാക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . മക്കയിലെ മൂന്നാം റിംഗ് റോഡിലെ അല്‍ഫൈഹയില്‍ നിന്ന് ആരംഭിച്ച് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ എയര്‍പോര്‍ട്ട് ബ്രിഡ്ജിലാണ് പുതിയ റോഡ് എത്തിച്ചേരുന്നത്