Connect with us

National

ഉമര്‍ അബ്ദുല്ലയുടെ തടങ്കലിനെ ചോദ്യം ചെയ്ത് സഹോദരി സാറ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയായ തന്റെ സഹോദരനെ പൊതുസുരക്ഷ നിയമം (പി എസ് എ) ചുമത്തി തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുല്ല പൈലറ്റ് സുപ്രീം കോടതിയില്‍. ജനാധിപത്യ, ഭരണഘടന അവകാശങ്ങള്‍ തടങ്ങ് കഴിഞ്ഞ ഏഴ് മാസത്തോളമായി തന്റെ സഹോദരനെ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മാനുഷിക പരിഗണിച്ച് സഹോദരനെ വിട്ടയടക്കാന്‍ നടപടി സ്വീകരിക്കണമെന്നും സാറ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ ഉമര്‍ അബ്ദുല്ലയും കശ്മീരിലെ മറ്റ് ജന നേതാക്കളും കരുതല്‍ തടങ്കലിലാണ്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ പേരില്‍ പൊതു സുരക്ഷാ നിയമം ചുമത്തിയത്. ഇത് ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹരജിയില്‍ പറയുന്നു. എന്തിനാണ് തടങ്കലില്‍വെക്കുന്നതെന്ന് സംബന്ധിച്ച് ഒരു വിശദീകരണവും ഉമര്‍ അബ്ദുല്ലക്ക് നല്‍കിയിട്ടില്ലെന്നും ഹരജിയിലുണ്ട്.

ഉമര്‍ അബ്ദുല്ലയെ കൂടാതെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പേരിലും കഴിഞ്ഞ ആഴ്ച പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലാക്കാന്‍ സാധിക്കും.

---- facebook comment plugin here -----

Latest