Connect with us

Kozhikode

കേരള മുസ്‌ലിം ജമാഅത്ത് 500 കേന്ദ്രങ്ങളിൽ സേവ് ഇന്ത്യ കോൺഫറൻസ് സംഘടിപ്പിക്കും

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച ജില്ലാ ഉമറാ സമ്മേളനങ്ങളുടെ ഭാഗമായി സർക്കിൾ തലങ്ങളിൽ ഈ മാസം 500 സേവ് ഇന്ത്യാ കോൺഫറൻസുകൾ സംഘടിപ്പിക്കാൻ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പുതിയ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആശങ്കകളും ആവലാതികളും നിലനിൽക്കുന്ന ഘട്ടത്തിലാണ് “സൗഹൃദം സാധ്യമാണ്” എന്ന പ്രമേയത്തിൽ സമ്മേളനങ്ങൾ നടത്തുന്നത്.

ഏത് പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളുടെ ഇടയിൽ സാമുദായിക ഐക്യവും സ്‌നേഹ മനസ്സും വിവേകവും നിലനിൽക്കണം. ദേശീയ അഖണ്ഡതയും വികസനവും പുലർന്നു നിൽക്കണം. വർഗീയതയുടെയും വിഭജനത്തിന്റെയും കനലുകൾ ഉയർന്നു വരരുത്. അതിന് ആധികളില്ലാത്ത മനസ്സും മണ്ണും രൂപപ്പെടണം. ഗ്രാമങ്ങൾ ലഹരി മുക്തമാകണം. ഉദ്ദേശ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണം. ഒന്നിച്ചുള്ള മുന്നേറ്റം അതിന് അനിവാര്യമാണ്. യൂനിറ്റുകളിലെ നാട്ടുവിചാരവും സർക്കിൾ തലത്തിലെ സേവ് ഇന്ത്യാ കോൺഫറൻസും സോൺ തല ടേബിൾ ടോക്കും ജില്ലാ ഉമറാ സമ്മേളനങ്ങളും അതിന് അനുസൃതമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

യോഗത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, കെ പി അബൂബക്കർ മൗലവി പട്ടുവം, കെ കെ അഹ്‌മദ്കുട്ടി മുസ്‌ലിയാർ, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, എൻ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, അഡ്വ. എ കെ ഇസ്മാഈൽ വഫ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം കെ ഹാമിദ് മാസ്റ്റർ, ജി അബൂബക്കർ, അഹ്‌മദ് കുട്ടി ബാഖവി, എം എ മജീദ് ഹാജി ഉപ്പട്ടി, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, സിറാജുദ്ദീൻ ഫൈസി, എം എസ് മുഹമ്മദ്, വി എച്ച് അലി ദാരിമി, കെ എസ് എം റഫീഖ് അഹ്‌മദ് സഖാഫി കോട്ടയം, എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി, അബ്ദുർറശീദ് കരുമാടി, അശ്‌റഫ് ഹാജി അലങ്കാർ, മുഹമ്മദ് സിയാദ് കളിയിക്കാവിള ചർച്ചയിൽ പങ്കെടുത്തു. സി പി സെയ്തലവി സ്വാഗതവും പ്രൊഫ. യു സി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.