Connect with us

National

കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന്‍ മരിച്ചു

Published

|

Last Updated

ലക്‌നൗ | കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം. ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു.

വീടിന്റെ ടെറസിലായിരുന്ന മാതാപിതാക്കള്‍ താഴേക്ക് വന്നപ്പോഴാണ് കഴുത്തില്‍ ചരട് കുരുങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുന്നത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.