Connect with us

International

കൊറോണ: ചൈനയില്‍ മരണം 563; രോഗബാധിതര്‍ 28,018

Published

|

Last Updated

ബീജിംഗ് | ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. 28,018 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ അര്‍ധരാത്രി വരെയുള്ളതാണ് ഈ കണക്ക്. 24ഓളം രാജ്യത്തേക്ക് പടര്‍ന്ന വൈറസ് ആഗോള തലത്തില്‍ രണ്ടുപേരെയും കൊലപ്പെടുത്തി. ചൈനയിലേക്കും തിരിച്ചുമുള്ള യാത്ര മറ്റു രാഷ്ട്രങ്ങളെല്ലാം വിലക്കിയതും മൂലം അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട പോലെയാണ് ചൈനയുടെ അവസ്ഥ. ചൈനയിലെ പ്രധാന ഭൂപ്രദേശവും പ്രത്യേക ഭരണത്തിന്‍ കീഴിലുള്ളതുമായ ഹോങ്കോങ്, ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിത മരണങ്ങളും പുതിയ വൈറസ് ബാധിത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മധ്യ ചൈനീസ് പ്രവിശ്യയാ ഹുബിയിലാണ് വൈറസ് കൂടുതലായി ബാധിച്ചത്. ഫെബ്രുവരി അഞ്ചിന് മാത്രം 70 മരണങ്ങളും 2,987 പുതിയ കേസുകളും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 113 പേര്‍ അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. ഇതോടെ പ്രവിശ്യയിലെ മൊത്തം വൈറസ് ബാധിത മരണങ്ങളുടെ എണ്ണം 549 ആയി. 19,665 പേര്‍ രോഗബാധിതരാണ്. 633 പേര്‍ സുഖം പ്രാപിച്ചു.

Latest