Connect with us

Kerala

സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണയും സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവന്തപുരം | ആരോഗ്യ രംഗത്ത് ആശങ്കപരത്തി സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചത്. നിയമസഭയില്‍ പ്രത്യേക സബ്മിഷന് മറുപടി പറയുന്നതിനിടെയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ മൂന്നാമത്തെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ കരുതലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നിരീക്ഷണത്തില്‍വെക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗം പരിശോധിക്കുന്നതിനായുള്ള വൈറോളി ലാബ് സജ്ജമായതായും മന്ത്രി പറഞ്ഞു.

കാസര്‍കോട് ചകിത്സയിലുള്ള രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും സഹപാഠികളാണെന്ന് തിരിച്ചറിഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെ തൃശൂര്‍, ആലപ്പുഴ ജില്ലകളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.

Latest