Connect with us

International

ലണ്ടന്‍ തെരുവില്‍ നിരവധി പേരെ കുത്തി പരുക്കേല്‍പ്പിച്ച അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തി

Published

|

Last Updated

ലണ്ടന്‍ | ലണ്ടനിലെ സ്ട്രീതാമില്‍ നിരവധി ആളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക് ദക്ഷിണ ലണ്ടനിലെ സ്ട്രീതാമിലാണ് സംഭവം. ആക്രമണത്തില്‍ എത്ര ആളുകള്‍ക്ക് പരുക്കേറ്റെന്നു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നു മെട്രോപൊളിറ്റന്‍ പോലീസ്് അറിയിച്ചു.

കഴിഞ്ഞ നവംബറിലും സമാനരീതിയില്‍ രണ്ടു പേരേ കുത്തിക്കൊന്ന ഒരാളെ പോലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest