Connect with us

Education Notification

എക്സലൻസി ടെസ്റ്റ് ഇന്ന്; പരീക്ഷയെഴുതുന്നത് ഒരു ലക്ഷം വിദ്യാർഥികൾ 

Published

|

Last Updated

കോഴിക്കോട് | എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വെഫിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന എക്സലൻസി ടെസ്റ്റ് ഇന്ന്. സംസ്ഥാനത്തെ 14 ജില്ലകളിലും പരീക്ഷക്കായി സജ്ജമാക്കിയ കേന്ദ്രങ്ങളിൽ നേരത്തെ അപേക്ഷ നൽകിയ ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.

കോഴിക്കോട് പയ്യാനക്കൽ ജി വി എച്ച്എ സ് സ്കൂളിൽ സംസ്ഥാന തല ഉദ്ഘാടനം നടക്കും. കാലിക്കറ്റ് സർവ്വകലാശാല സിന്റിക്കേറ്റ് മെമ്പർ ജയകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികച്ച് നിൽക്കുന്ന പരീക്ഷയാണ് എക്സലൻസി ടെസ്റ്റ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, സോഷ്യൽ സയൻസ്/ ഗണിതം എന്നിവയിലും പ്ലസ് ടു വിദ്യാർത്ഥികൾക്ക്‌ ഇംഗ്ലീഷ്, കണക്ക്, അക്കൗണ്ടൻസി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി മോട്ടിവേഷൻ ക്ലാസ് നടക്കും. കേരളത്തിലെ സ്കൂളുകളും, സ്വകാര്യസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ ഫലം ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും.