Connect with us

National

പൗരത്വ പ്രതിഷേധം: ജാമിഅക്ക് പിന്നാലെ ശഹിന്‍ ബാഗിലും വെടിവെപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ യുവാവ് വെടിയുതിര്‍ത്ത സംഭവത്തിന് പിന്നാലെ സമരകേന്ദ്രമായ ശഹിന്‍ബാഗിലും വെടിവെപ്പ്. പ്രതിഷേധക്കാര്‍ക്ക് നേരെ രണ്ട് ബുള്ളറ്റുകള്‍ ഉതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെടിവെച്ചയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല.

---- facebook comment plugin here -----

Latest