Connect with us

Kerala

കൊറോണ: വൈറസ് ബാധിത പ്രദേശത്തുനിന്നുമെത്തിയവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം-മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തൃശൂര്‍ | വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലടക്കം സംസ്ഥാനത്ത് എല്ലാ മുന്‍കരുതലും ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധിത പ്രദേശത്തുനിന്നുമെത്തിയവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇങ്ങനെയുള്ളവര്‍ പങ്കെടുക്കേണ്ട ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്നും സ്വകാര്യ ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്നെത്തുന്നവര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും 28 ദിവസംവരെ നിരീക്ഷണത്തില്‍ തുടരണം. ഇവര്‍ക്ക് എന്തെങ്കിലും ജീവിത പ്രയാസമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വളണ്ടിയര്‍മാരേയെ ആരോഗ്യപ്രവര്‍ത്തകരെയൊ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 15പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.