Connect with us

Kerala

ടി എന് ഗോപകുമാര്‍ സ്മാരക പുരസ്‌കാരം പ്രദീപ് കുമാര്‍ എം എല്‍ എക്ക് ഇന്ന് സമ്മാനിക്കും

Published

|

Last Updated

കോഴിക്കോട് | നാലാമത് ടി എന്‍ ഗോപകുമാര്‍ സ്മാരക പുരസ്‌കാരം കോഴിക്കോട് നോര്‍ത്ത് എം എല്‍ എ. എ പ്രദീപ് കുമാറിന് ഇന്ന് സമ്മാനിക്കും. കോഴിക്കോട് കാരപ്പറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകീട്ട് അഞ്ചരക്ക് നടക്കുന്ന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും. പരിപാടി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന ടി എന്‍ ജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ഇത്തവണ പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്കാണ് നല്‍കുന്നത്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള “പ്രിസം പദ്ധതി” ആവിഷ്‌കരിച്ച് നടപ്പാക്കിയതിനാണ് എ പ്രദീപ് കുമാര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിലെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസന മാതൃകകളില്‍ നിന്നാണ് പ്രിസം പദ്ധതിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. പുരസ്‌കാരദാന ചടങ്ങിനു ശേഷം മെഹ്ഫില്‍ ഇ സമ അവതരിപ്പിക്കുന്ന ഖവാലി സംഗീതവും അരങ്ങേറും.

---- facebook comment plugin here -----

Latest