Connect with us

Ongoing News

ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ആരുടെയും ഔദാര്യമല്ല: മന്ത്രി കെ രാജു

Published

|

Last Updated

എസ് വൈ എസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജില്ലാ യുവജന റാലിയും പൊതു സമ്മേളനവും മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട | ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി കെ രാജു. “പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു” എന്ന ശീർഷകത്തിൽ എസ് വൈ എസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജില്ലാ യുവജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വത്തെ കളങ്കപ്പെടുത്തി ഇന്ത്യയെ തന്നെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്.

ഇന്ത്യ വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമ ഭൂമിയാണ്. വ്യത്യസ്ഥ ജാതികളും ഉപജാതികളും ഭാഷാ സംസ്‌കാരങ്ങളും ആചാര അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന ആർഷ ഭാരത ഭൂമിയാണ്. അതിനാൽ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് അവരവരുടെ അവകാശങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ രണ്ടര വർഷം സമയമെടുത്ത് എഴുതപ്പെട്ടതാണ് ഭരണഘടന. കേന്ദ്ര സർക്കാറിന്റെ തെറ്റായ നിലപാട് മൂലം ഭരണഘടനക്കുണ്ടായ വലിയ വിപത്തിനെതിരെ രാജ്യത്ത് വൻ ജനകീയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികളടക്കം എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധത്തിൽ പങ്കാളികളാണ്. ഒരു പ്രത്യേക മതവിഭാഗത്തോട് കാട്ടുന്ന വിവേചനം തന്നെയാണ പൗരത്വം ഭേദഗതി നിയമം. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണ്. ഇതിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ല. ഇക്കാര്യത്തിൽ എസ് വൈ എസ് നിലപാട് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യുവജന റാലി മുനിസിപ്പൽ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അശ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി പ്രമേയ പ്രഭാഷണവും ജലീൽ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണവും നടത്തി.
ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാർ എം എൽ എ മുഖ്യാതിഥികളായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹ മുസ്‌ലിയാർ കായംകുളം, ഡോ. അലി അൽഫൈസി, എ പി മുഹമ്മദ് അശ്ഹർ, അഡ്വ. ഡി സക്കീർ ഹുസൈൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം ഹമീദ്, സ്വലാഹുദ്ദീൻ മദനി, മുഹമ്മദ് ഷിയാഖ് ജൗഹരി, അനസ് പൂവാലം പറമ്പിൽ, സുധീർ വഴിമുക്ക്, സുലൈമാൻ നിരണം, മുത്തലിബ് അഹ്‌സനി, സലാം സഖാഫി, നൈസാം സഖാഫി പ്രസംഗിച്ചു.

യുവജന റാലിക്ക് സ്വലാഹുദ്ദീൻ മദനി, മുഹമ്മദ് ശിയാഖ് ജൗഹരി, സയ്യിദ് ഫഖ്‌റുദ്ദീൻ ബുഖാരി അദനി, സുധീർ വഴിമുക്ക്, മുഹമ്മദ് ഷംനാദ് അസ്ഹരി, മാഹീൻ ആദിക്കാട്ട്കുളങ്ങര, നിസാർ നിരണം, സുനീർ അലി സഖാഫി, അജി ഖാൻ രിഫാഇ നേതൃത്വം നൽകി.