Connect with us

Kozhikode

ഭരണഘടനക്ക് കാവലിരിക്കുമെന്ന് പ്രഖ്യാപിച്ച് എസ് എസ് എഫ് സമര സംഗമങ്ങള്‍

Published

|

Last Updated

ചുള്ളിക്കാപറമ്പ് നടന്ന എസ് എസ് എഫ് ഭരണഘടനക്ക് കാവലിരിക്കുന്നു എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂര്‍ | രാജ്യത്തിന്റെ ഭരണഘടന അപകടാവസ്ഥയിലാണെന്ന ആശങ്ക നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണഘടനക്ക് കാവലിരിക്കുമെന്ന് പ്രഖ്യാപിച്ച് എസ് എസ് എഫ് സമര സംഗമങ്ങള്‍. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സെക്്ടര്‍ കേന്ദ്രങ്ങളില്‍ നടന്ന സമര സംഗമങ്ങളില്‍ മത,സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരന്നു.

ചുള്ളിക്കാപറമ്പില്‍ നടന്ന കൊടിയത്തൂര്‍, ചെറുവാടി സെക്ടര്‍ സമര സംഗമം കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ എന്‍ ഉമൈര്‍ ബുഖാരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ പി ചന്ദ്രന്‍, കെ വി അബ്ദുർറഹ്്മാന്‍, ശാദില്‍ സഖാഫി, അനീസ് മുഹമ്മദ്, ഇർശാദ് സി ടി, അബ്ദുല്‍ ബാരി സംസാരിച്ചു.

എരഞ്ഞിമാവ് സെക്ടര്‍ സമര സംഗമം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസ്്ലം സഖാഫി അധ്യക്ഷത വഹിച്ചു. അംജദ് വഫ മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ് മെമ്പര്‍ കബീര്‍ കണിയാത്ത്, കരീം പഴങ്കല്‍, അനീസ് മുഹമ്മദ്, ശിഹാബുദ്ദീൻ അദനി, റാഫി കുളങ്ങര സംസാരിച്ചു.നെല്ലിക്കാപറമ്പിൽ നടന്ന കാരശ്ശേരി സെക്ടര്‍ സമര സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി സി കെ ശമീര്‍ ഉദ്ഘാടനം ചെയ്തു. എസ് ജെ എം സംസ്ഥാന സെക്രട്ടറി ഡോ. എം അബ്ദുല്‍ അസീസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ജി അബ്ദുല്‍ അക്ബര്‍, എം ടി അശ്റഫ്, കെ എസ് യു ജില്ലാ സെക്രട്ടറി മുഹമ്മദ് ദിശാല്‍, മുഹമ്മദ് മാസ്റ്റര്‍ കുണ്ടുങ്ങല്‍, യു പി ഹമീദ് മാസ്റ്റര്‍, അനീസ് ജി, മിദ്‌ലാജ് കെ പി സംസാരിച്ചു.

താമരശ്ശേരി | പരപ്പൻ പൊയിലിൽ നടന്ന താമരശ്ശേരി സെക്ടർ ഭരണഘടനക്ക് കാവലിരിക്കുന്നു സംഗമം ഗ്രാമപഞ്ചായത്ത് അംഗം കെ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ അരവിന്ദൻ, എം ടി അയ്യൂബ് ഖാൻ, ഒ പി ഐ കോയ, ബൈജു, റാശിദ് സബാൻ, സി മൊയതീൻ കുട്ടി ഹാജി, സാബിത്ത് അബ്ദുല്ല സഖാഫി, ഹംസ എലോക്കര, മുഹമ്മദ് ചുങ്കം സംസാരിച്ചു.
അബ്ദുൽ വദൂദ് സഖാഫി അധ്യക്ഷത വഹിച്ചു. ജാഫർ സഖാഫി തെച്യാട് മുഖ്യപ്രഭാഷണം നടത്തി.

ബേപ്പൂര്‍ | ബേപ്പൂര്‍ സെക്ടര്‍ ഭരണ ഘടനക്ക് കാവലിരിക്കുന്നു എന്ന ശീര്‍ഷകത്തില്‍ അരക്കിണര്‍ ബസാറില്‍ സമരപ്പന്തല്‍ സംഘടിപ്പിച്ചു. ത്വയ്യിബ് സഅദിയിടെ അധ്യക്ഷതയില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ബീരാന്‍കോയ, അബ്ദുല്‍ ഗഫൂര്‍, ശഫീഖ് അരക്കിണര്‍, റമീസ്, അഭിജിത്, അരക്കിണര്‍ മഹല്ല് പ്രസിഡന്റ് ബീരാന്‍കോയ, സയ്യിദ് ഇസ്മാഈല്‍ നൗഫല്‍ ബുഖാരി, സിയാദ് അരക്കിണര്‍, തസ്‌ലീം ബേപ്പൂര്‍, ലത്വീഫ് ഹാജി ബേപ്പൂര്‍, നിസാര്‍ വട്ടക്കിണര്‍, ബുഖാരി ബേപ്പൂര്‍, അംജദ് ബേപ്പൂര്‍ പ്രസംഗിച്ചു.

കട്ടാങ്ങല്‍ | എസ് എസ് എഫ് മലയമ്മ സെക്ടര്‍ പ്രതിഷേധ സംഗമം നടത്തി. സ്വാലിഹ് ബത്തേരി മുഖ്യപ്രഭാഷണം നടത്തി. അലി അശ്ഹര്‍ കളന്‍തോട്, ജുറൈജ് ഈസ്റ്റ് മലയമ്മ, സുബ്ഹാന്‍ പുള്ളാവൂര്‍, മുഹമ്മദലി നേതൃത്വം നല്‍കി.
എല്ലായിടത്തും ഭരണഘടനാ വായന, സമര കാവ്യങ്ങള്‍, ഭരണഘടനാ ചര്‍ച്ച, പ്രഭാഷണം എന്നിവ നടന്നു.
പൂനൂര്‍ | പൂനൂര്‍ ഡിവിഷനിലെ സെക്ടര്‍ കേന്ദ്രങ്ങളില്‍ എസ് എസ് എഫ് ഭരണഘടനക്ക് കാവലിരിക്കുന്നു എന്ന ശീര്‍ഷകത്തില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു.
ആവിലോറ സെക്ടര്‍ സംഗമം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എന്‍ സി ഹുസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സാബിത് സഖാഫി ബുസ്താനാബാദ് അധ്യക്ഷത വഹിച്ചു.
ജാബിര്‍ നെരോത്ത്, കബീര്‍ എളേറ്റില്‍, മുജീബ് ആവിലോറ, യാസീന്‍ ഫവാസ്, എന്‍ കെ സുരേഷ്, ഭരതന്‍, ഗിരീഷ്, മിസ്ബാഹ് കൈവേലിക്കടവ്, നാസര്‍ കത്തറമ്മല്‍, ആഷിഖ് സഖാഫി സംസാരിച്ചു.

ചളിക്കോട് നടന്ന എളേറ്റില്‍ സെക്ടര്‍ സംഗമം അബ്ദുസ്സലാം ബുസ്താനി ഉദ്ഘാടനം ചെയ്തു. ഖയ്യും സഖാഫി അധ്യക്ഷത വഹിച്ചു. ശഹബാസ് ചളിക്കോട്, ജാബിര്‍ കച്ചേരിമുക്ക്, ഫസല്‍ കാരാട്ട്, കുഞ്ഞായിന്‍ മാസ്റ്റര്‍, ഫാരിസ് മങ്ങാട് സംസാരിച്ചു.

പൂനൂര്‍ സെക്ടര്‍ സംഗമം വള്ളിയാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഖുതുബി അധ്യക്ഷത വഹിച്ചു.