Connect with us

Kerala

നയപ്രഖ്യാപനത്തില്‍ സി എ എ ഉള്‍പ്പെടുത്തുന്നതില്‍ വിയോജിപ്പുമായി ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം |  വരുന്ന നിയമസഭാ സമ്മേളനത്തില്‍ താന്‍ അവതരിപ്പിക്കേണ്ട സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ എതിര്‍പ്പ് ഉള്‍പ്പെടുത്തിയതിനെതിരെ വിയോജിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നുമാണ് ഗവര്‍ണറുടെ അഭിപ്രായം. ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് വിശദീകരണം ചോദിക്കാനാണ് ഗവര്‍ണറുടെ നീക്കം. എന്നാല്‍ സി എ എക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റില്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കിയാല്‍ എന്തുവണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ്നയപ്രഖ്യാപന പ്രംഗത്തിന്റെ കോപ്പി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട്നിയമസയില്‍ പ്രമേയം പാസാക്കിയത്, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ളതാണ് നയപ്രഖ്യാപന പ്രസംഗമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഗവര്‍ണര്‍ മടക്കിയ അയച്ചാല്‍ സര്‍ക്കാറിന് ഒരു മാറ്റവും വരുത്തകാതെ വീണ്ടും അയക്കാവുന്നതാണ്. ഇത് ഗവര്‍ണര്‍ അംഗീകരിക്കേണ്ടി വരും. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ തനിക്ക് വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ നില്‍ക്കാനാണ് സാധ്യത. നേരത്തെ പല ഗവര്‍ണര്‍മാരും സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പുള്ള കാര്യങ്ങള്‍ വായിക്കാതെ നിന്നിട്ടുണ്ട്. ഏതായാലും പൗരത്വ നിയവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ഗവര്‍ണറുമായുള്ള പോര് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് വീണ്ടും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest