Connect with us

International

കൊറോണ വൈറസ്: ചൈനയില്‍ മരണം 41 ആയി; 237 പേര്‍ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

ബീജിംഗ് |  അന്താരാഷ്ട്ര തലത്തില്‍ തന്നെ ആശങ്കയേറ്റി കൊറോണ വൈറസ് ചൈനയില്‍ നിന്നും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. വൈറസ് മൂലം ചൈനയില്‍ ഇതിനകം 41 പേര്‍ മരിച്ചു. 1287 പേര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 237 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചൈനക്കും സമീപ രാജ്യങ്ങള്‍ക്കും പുറമെ യൂറോപ്പിലേക്കും വൈറസ് പടരുന്നതായാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ ഇതിനകം മൂന്ന് പേര്‍ക്ക് രോഗം സ്ഥരികീരിച്ചു കഴിഞ്ഞു. ജപ്പാന്‍, തായ്‌ലാന്‍ഡ്, തയ്‌വാന്‍, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്‌കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യു എസ് എന്നിവിടങ്ങളിലെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്‌നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യന്‍ എംബസിയും റദ്ദാക്കി.

സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം.