എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജന റാലി നാളെ

Posted on: January 24, 2020 8:19 pm | Last updated: January 24, 2020 at 8:19 pm
സമ്മേളന നഗരിയിൽ സജ്ജീകരിച്ച പ്രധാന കവാടം

മലപ്പുറം | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജന റാലി നാളെ (ശനി) പെരിന്തൽമണ്ണയിൽ നടക്കും. വൈകീട്ട് നാലിന് പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുക.

75 സർക്കിളിൽ നിന്ന് 33 വീതം പരിശീലനം നേടിയ 2,475 ടീം ഒലീവ് അംഗങ്ങൾ റാലിക്ക് കരുത്തേകും. റാലിക്ക് എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ കെ പി ജമാൽ കരുളായി, എ പി ബശീർ ചെല്ലക്കൊടി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, ശക്കീർ അരിമ്പ്ര, വി പി എം ഇസ്ഹാഖ്, കരുവള്ളി അബ്ദുർറഹീം, സിദ്ദീഖ് സഖാഫി വഴിക്കടവ്, ഉമർ മുസ്‌ലിയാർ ചാലിയാർ, അബ്ദുർറഹ്‌മാൻ കാരക്കുന്ന് നേതൃത്വം നൽകും. ജില്ലയിലെ പതിനൊന്ന് സോണിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ പ്രതിഷേധ റാലിയിൽ കണ്ണികളാകും. വൈകുന്നേരം ഏഴിന് പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിന് എതിർവശത്ത് സജ്ജീകരിച്ച മൈതാനിയിൽ പൊതുസമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ആക്ടിവിസ്റ്റ് അഡ്വ. ജിഗ്‌നേഷ് മേവാനി മുഖ്യാതിഥിയാകും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ്‌കോയ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. ടീം ഒലീവ് സമർപ്പണത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി നേതൃത്വം നൽകും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ത്വാഹാ സഖാഫി, സുലൈമാൻ സഖാഫി മാളിയേക്കൽ, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് റാശിദ് ബുഖാരി പ്രഭാഷണം നടത്തും. റിപ്പബ്ലിക് ദിന സന്ദേശവും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും സമ്മേളനത്തിൽ നടക്കും. യുവാക്കളുടെ കർമശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ പ്രഖ്യാപിക്കും.

ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല മുഖ്യപ്രഭാഷണം നടത്തും. പ്രാർഥനക്ക് സയ്യിദ് അബ്ദുൽ ഖാദിർ മുത്തുക്കോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, ഇ കെ മുഹമ്മദ് കോയ സഖാഫി , ഹസൈനാർ സഖാഫി കുട്ടശ്ശേരി തുട
ങ്ങിയവർ പങ്കെടുത്തു.