ഷവോമി എ3ക്ക് വില കുറച്ചു

Posted on: January 24, 2020 8:00 pm | Last updated: January 24, 2020 at 8:01 pm


മുംബൈ | ഷവോമിയുടെ എം ഐ. എ 3 ഹാൻഡ്‌ സെറ്റിന്റെ വില വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലോഞ്ച് ചെയ്ത ഫോണിന്റെ 6 ജിബി 4 ജിബി വേരിയന്റുകൾക്ക് ആയിരം രൂപയാണ് കുറച്ചത്. വിപണിയിലെത്തിയ ശേഷം ഇതാദ്യമായാണ് എ3ക്ക് വില കുറക്കുന്നത്. ആമസോൺ ഇന്ത്യയിലൂടെയും ഷവോമിയുടെ ഒഫീഷ്യൽ വെബ്സൈറ്റായ എംഐ ഡോട്ട് കോമിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും വിലകുറച്ചു വാങ്ങാം. ലോഞ്ച് ചെയ്തപ്പോൾ 12,999 രൂപയായിരുന്നു ഹാൻഡ്‌സെറ്റിന്റെ വില. വില അപ്‌ഡേറ്റ് ചെയ്തതിന് ശേഷം 4 ജി ബി റാം + 64 ജി ബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയാണ് നൽകേണ്ടത്. 14,999 രൂപയാണ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില.