കൊറോണ വൈറസ്: ചൈനയില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കും

Posted on: January 24, 2020 7:49 pm | Last updated: January 24, 2020 at 7:49 pm

അബൂദബി | ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാരെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നുള്ള കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനുള്ള ശക്തമായ മുന്‍കരുതലിന്റെ ഭാഗമായാണ് പരിശോധന.

ചൈനയില്‍ നിന്ന് എത്തുന്നവര്‍ക്കായി സ്‌ക്രീനിംഗ് പ്രക്രിയ ആരംഭിച്ചതായി അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ചൈനയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ എത്തുന്നവരെ പരിശോധിക്കുമെന്ന് ദുബൈ വിമാനത്താവള അധികൃതരും വ്യക്തമാക്കി.