ബില്‍ രാജ്ഞി അംഗീകരിച്ചു; ബ്രെക്‌സിറ്റ് നിയമമായി

Posted on: January 23, 2020 11:20 pm | Last updated: January 24, 2020 at 10:34 am

ലണ്ടന്‍ |  യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തില്‍ പുറത്തുകടക്കുന്നതിനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇതോടെ നിര്‍ണായക ബില്‍ നിയമമായി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്ഞി അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലിമെന്റും ബ്രെക്‌സിറ്റ് അംഗീകരിച്ചാല്‍ മാത്രമേ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരാനാകൂവെന്നാണ് റിപ്പോര്‍ട്ട്.
ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു, നാം ബ്രെക്‌സിറ്റിന്റെ ഫിനിഷിങ് ലൈന്‍ ഒരിക്കലും കടക്കില്ലെന്ന്. പക്ഷെ നാം അത് സാധിച്ചിരിക്കുന്നു- ബില്‍ നിയമമായതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള ഹിതപരിശോധന നടന്നത് 2016ലാണ്. മൂന്നര വര്‍ഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് നിയമം ആയിരിക്കുന്നത്.