റോക്കറ്റ് 3 ആർ ഇന്ത്യൻ ഡെലിവറി ആരംഭിച്ചു

Posted on: January 22, 2020 4:58 pm | Last updated: January 22, 2020 at 4:58 pm


ന്യൂഡൽഹി | 2020 റോക്കറ്റ് 3 ആറിന്റെ ഡെലിവറി ആരംഭിച്ചതായി ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ അറിയിച്ചു. ആദ്യ ബാച്ചിൽ 40 റോക്കറ്റ് 3 ആർ മോട്ടോർ സൈക്കിളുകളാണ് വിറ്റഴിഞ്ഞത്. മുംബൈ, പുണെ, ഡൽഹി, ചണ്ഡീഗഢ്, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവർ ആദ്യ സെറ്റ് വാഹനങ്ങൾ സ്വന്തമാക്കി.

18,00,000 രൂപ (എക്സ് ഷോറൂം) വിലയുള്ള ട്രയംഫ് റോക്കറ്റ് 3 കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്.
2020 ട്രയംഫ് റോക്കറ്റ് 3 ആർ (റോഡ്സ്റ്റർ), ജിടി (ഗ്രാൻഡ് ടൂറർ) എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ആർ (റോഡ്സ്റ്റർ) പതിപ്പ് മാത്രമേ ലഭ്യമായിട്ടുള്ളൂ.