സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു

Posted on: January 21, 2020 3:45 pm | Last updated: January 21, 2020 at 3:45 pm

പെരിന്തല്‍മണ്ണ | സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടു. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ അധിക്ഷേപ നടപടി. ബുധനാഴ്ച നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

രാവിലെ ആറരയോടെ കൊച്ചുവേളി-നിലമ്പര്‍ രാജ്യറാണി എക്‌സ്പ്രസില്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയതായിരുന്നു കമ്മീഷന്‍ അംഗം. തുടര്‍ന്ന് ഓട്ടോയില്‍ കയറി ഗസ്റ്റ് ഹൗസിലേക്ക് വിടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ മോശമായി പെരുമാറിയത്. ഇറങ്ങിപ്പോകാന്‍ ഡ്രൈവര്‍ ആക്രോശിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ സി ഐയെ വിളിച്ച് ഷാഹിദ കമാല്‍ പരാതി നല്‍കി. ബുധനാഴ്ച മലപ്പുറത്ത് നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ ഓട്ടോറിക്ഷയുമായി ഹാജരാകാന്‍ ഡ്രൈവറോട് കമ്മീഷന്‍ അംഗം ആവശ്യപ്പെട്ടിട്ടുണ്ട്.