Connect with us

Business

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് ഐ എം എഫ്

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) മുന്നറിയിപ്പ്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞ് 4.8 ശതമാനമാകും. ഇത് ആഗോള വളർച്ചാ നിരക്കിനെയും ബാധിക്കുമെന്നാണ് ഐ എം എഫ് വ്യക്താക്കുന്നത്. 130 ബേസിസ് പോയിന്റ്താഴ്ത്തിയാണ് രാജ്യത്തിന്റെ വളർച്ചാ നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ചാ നിരക്ക്.
ബേങ്കിതര ധനകാര്യ മേഖലയിലെ സമ്മർദവും ഗ്രാമീണ വരുമാന വളർച്ചയുടെ മുരടിപ്പുമാണ് ഇന്ത്യയിലെ വളർച്ചാ നിരക്കിലെ ഇടിവിന് കാരണമായതെന്നാണ് ഐ എം എഫ് നിരീക്ഷിക്കുന്നത്. അതേസമയം, ആഗോള വളർച്ചാനിരക്കിൽ വർധനവാണ് കാണിക്കുന്നത്.
ആഗോള വളർച്ച 2019 ലുണ്ടായിരുന്ന 2.9 ശതമാനത്തിൽ നിന്ന് 2020ൽ 3.3 ശതമാനത്തിലേക്കും 2021ൽ 3.4 ശതമാനത്തിലേക്കും എത്തുമെന്നാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. 2019, 2020 വർഷങ്ങളിൽ 0.1 ശതമാനവും 2021ൽ 0.2 ശതമാനവും നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയിലെ നിരക്ക് കുറഞ്ഞതാണ്.
പ്രതിസന്ധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകൾ നിർബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ധനനയം കൊണ്ടുവരണമെന്നും ഐ എം എഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോർട്ടിൽ പറയുന്നു.

---- facebook comment plugin here -----

Latest