അലിഗഢ് മുസ്‌ലിം സർവകലാശാല: അപേക്ഷ ക്ഷണിച്ചു

Posted on: January 21, 2020 9:42 am | Last updated: January 21, 2020 at 9:42 am


പെരിന്തൽമണ്ണ | അലിഗഢ് മുസ്‌ലിം സർവകലാശാല യിലെ 2020-21 അധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ ലഭിക്കുന്നത്. അലിഗഢ് മെയിൻ കേന്ദ്രത്തിലെ ബി എ, ബി എസ് സി, ബി കോം, ബിടെക്ക് തുടങ്ങിയ കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്കും ഈ വർഷം മുതൽ കോഴിക്കോട് സെന്റർ ഉണ്ട്. ബി എ എൽ എൽ ബി ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14. ബി എഡ്, എം ബി എ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫിബ്രുവരി 20 ആണ്.