10,000 രൂപക്ക് 5ജി സ്മാർട്ട് ഫോണുമായി ഹുവാവെ വരുന്നു

Posted on: January 21, 2020 9:22 am | Last updated: January 21, 2020 at 9:31 am

ബീജിംഗ് | 150 ഡോളർ (ഏകദേശം 10,000 ഇന്ത്യൻ രൂപ) വിലയുള്ള 5ജി സ്മാർട് ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഹുവാവെ. ഈ വർഷം അവസാനമോ അല്ലെങ്കിൽ 2021ന്റെ തുടക്കത്തിലോ ഇത് വിപണിയിലെത്തിക്കുമെന്ന് 5ജി പ്രൊഡക്ട് ലൈനിന്റെ പ്രസിഡന്റ് യാങ് ചാവോബിൻ അറിയിച്ചു.

2019ൽ ഹുവാവെ തങ്ങളുടെ ഉപബ്രാൻഡായ ഹോണറിനൊപ്പം നിരവധി 5ജി സ്മാർട് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. മേറ്റ് 30 5ജി സീരീസ്, മേറ്റ് 20 എക്‌സ് 5ജി, മേറ്റ് എക്‌സ് 5ജി, നോവ 6 5ജി, ഹോണർ വി30 സീരീസ് എന്നിവയെല്ലാം അവയിൽ ചിലതാണ്.