കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Posted on: January 20, 2020 2:55 pm | Last updated: January 20, 2020 at 2:55 pm

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ വാഞ്ചി ഗ്രാമത്തില്‍ കരസേനയുടെ 55 രാഷ്ട്രീയ റൈഫിള്‍ അംഗങ്ങളും പോലീസും സംയുക്തമായി നടത്തിയ ഏറ്റമുട്ടലിലാണ് ഭീകരരെ വധിച്ചത്.

കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളായ ആദില്‍ അഹ്മദ് നേരത്തെ സൈന്യത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് ആയുധങ്ങളുമായി മുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഞ്ചിയില്‍ ഭീകരര്‍ ഒളിച്ച് കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഭീകരരോട് കീഴടങ്ങാന്‍ ആക്രമിച്ചെങ്കിലും ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.