Connect with us

National

മുസ്ലിംങ്ങളെ റ്റെപ്പെടുത്തി സര്‍ക്കാര്‍ രാജ്യത്ത് മത സ്പര്‍ധയുണ്ടാക്കുന്നു: യശ്വന്ത് സിന്‍ഹ

Published

|

Last Updated

ന്യൂഡല്‍ഹി |  നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിന്‍ഹ പറഞ്ഞു.

രാജ്യത്ത് മത സ്പര്‍ധ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനാണ് മുസ്ലിംങ്ങളെ ഒറ്റപ്പെടുത്തുന്നത്. മോഡി അമിത് ഷാ കൂട്ടുകെട്ടിന് ആകെ മൂന്ന് വാക്കുകള്‍ മാത്രമേ അറിയൂ. ഹിന്ദു, മുസല്‍മാന്‍, പാകിസ്താന്‍. ഈ മൂന്ന് വാക്കുകളെ അടിസ്ഥാനമാക്കിയാണ് അവരുടെ ദേശീയ നയങ്ങളെന്നും സിന്‍ഹ പറഞ്ഞു.

സര്‍ക്കാറിന് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനുള്ള തിടുക്കം മനസിലാകും. അത് ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. പക്ഷേ എന്ത് കൊണ്ട് സൗദി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല?. ശീലങ്കയില്‍ നിന്നുള്ള തമിഴര്‍ക്ക് ഈ പരിഗണ കിട്ടുന്നില്ല?. മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യക്കാര്‍ എന്തുകൊണ്ട് അവഗണിക്കപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു. ക്കും പരിഗണന ഇല്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.