മുന്‍ എംഎല്‍എ വി ബലറാം അന്തരിച്ചു

Posted on: January 18, 2020 3:11 pm | Last updated: January 18, 2020 at 3:11 pm

തൃശൂര്‍ | വടക്കാഞ്ചേരി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ബലറാം (72) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു.
രണ്ട് തവണ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിച്ച് ജയിച്ച ബലറാം എന്നും ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു. ലീഡര്‍ പാര്‍ട്ടി വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയി. കരുണാകരന്‍ മടങ്ങിയപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍ എത്തി.

മന്ത്രിയായ കെ മുരളീധരന് വടക്കാഞ്ചേരിയില്‍ മത്സരിക്കാന്‍ 2004 ല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പ്രത്യുപകാരമായി കോഴിക്കോട് ലോക്‌സഭാ സീറ്റ് ലഭിച്ചെങ്കിലും പക്ഷേ പരാജയപ്പെട്ടു. കുന്നംകുളത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. കെപിസിസി സെക്രട്ടറി ഡിസിസി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.