അബുദാബിയില്‍ വാഹനാപകടത്തില്‍ ആറ് മരണം

Posted on: January 16, 2020 7:28 pm | Last updated: January 16, 2020 at 7:28 pm

അബുദാബി |  അബുദാബിയിൽ  വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.

രാവിലെ 6.30ന് ദുബായ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ട്രക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ട്രക്കിന് മുന്നിലൂടെ കടന്നുപോയ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ഫാല്‍ക്കണ്‍ ഐ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അറിയിച്ചത്.