Connect with us

Organisation

പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും

Published

|

Last Updated

പാലക്കാട് | പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ ഫെബ്രുവരി എട്ടിന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ യൂത്ത് മാര്‍ച്ചിന് നാളെ തൃത്താല പടിഞ്ഞാറങ്ങാടിയില്‍ തുടക്കമാവും. വൈകീട്ട് ഏഴിന് ഉദ്ഘാടന പൊതുസമ്മേളനം നടക്കും .ജില്ലാ കാബിനറ്റ്, എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണുകളില്‍ നിന്ന് തെരെഞ്ഞെടുത്ത സ്ഥിരാംഗങ്ങളും ഉള്‍പ്പെടുന്ന മാര്‍ച്ചിനെ ഓരോദിവസവും മാര്‍ച്ച് കടന്നുപോകുന്ന സോണുകളിലെ ടീം ഒലീവ് അംഗങ്ങള്‍ അനുഗമിക്കും.

കൂറ്റനാട്, പട്ടാമ്പി, കൊപ്പം, ഒറ്റപ്പാലം പഴയലക്കിടി, പറളി, കരിങ്കല്ലത്താണി, കൊടക്കാട്, മണ്ണാര്‍ക്കാട്, കോങ്ങാട്, മുണ്ടൂര്‍, പാലക്കാട്, ആലത്തൂര്‍, വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ മാര്‍ച്ചിന്‌ വരവേല്‍പ്പ് നല്‍കും.

രാജ്യം കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന സമകാലിക സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യ പ്രശ്‌നങ്ങള്‍ റാലിയില്‍ ചര്‍ച്ചയാകും. ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്കന്‍ മേഖലയിലേക്ക് പുറപ്പെട്ട് തുടര്‍ച്ചയായ ആറു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മാര്‍ച്ച് 22ന് കൊല്ലങ്കോട് സമാപിക്കുമ്പോള്‍ ജില്ലയിലുടനീളം എസ് വൈ എസ് ജില്ലാ യുവജന റാലി മുന്നോട്ടുവെക്കുന്ന കാലികപ്രസക്തമായ പ്രമേയത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ച് സംസാരിക്കും.

Latest