Connect with us

National

ചാണകത്തെക്കുറിച്ച് ഗവേഷണം നടത്തണമെന്ന് ശാസ്ത്രജ്ഞരോട് കേന്ദ്രമന്ത്രി

Published

|

Last Updated

മഥുര | പശുവിന്റെ ചാണകത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞരോട് അഭ്യര്‍ഥനയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്.

പാല്‍ നല്‍കുന്നുണ്ടെങ്കിലും പശുക്കളെ വളര്‍ത്തുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭം നല്‍കുന്നില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ ഉത്തര്‍പ്രദേശില്‍ പ്രധാന പ്രശ്‌നമാണ്. കര്‍ഷകര്‍ക്ക് ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും പണം സമ്പാദിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ കന്നുകാലികളെ ഉപേക്ഷിക്കില്ലായിരുന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. യുപിയില്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിക്കിടെ ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ ഇത്തരമൊരു അഭ്യര്‍ഥന നടത്തിയത്.

പശുവിന്റെ പാല്‍, ചാണകം, മൂത്രം എന്നിവയ്ക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആത്യന്തികമായി സഹായിക്കാന്‍ കഴിയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.