Connect with us

Gulf

ഇന്ത്യന്‍ ജനത നടത്തുന്നത് ഭണഘടന സംരക്ഷിക്കാനുള്ള പോരാട്ടം: നവയുഗം.

Published

|

Last Updated

ദമാം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഈ കരിനിയമമെന്ന് സംഗമം അഭിപ്രായപ്പെട്ടു. അല്‍ഹസ്സ ശുഹ്ബയിലെ അല്‍-അയ്ല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മേഖലാ പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയില്‍ നാസര്‍ മദനി ഉദ്ഘാടനം ചെയ്തു. സുശീല്‍ കുമാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.

കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ദാസന്‍ രാഘവന്‍, ഹനീഫ മൂവാറ്റുപുഴ (നവോദയ), സൈഫ് വേളമാനൂര്‍ (മാധ്യമ പ്രവര്‍ത്തകന്‍) പ്രസംഗിച്ചു. ഇ എസ് റഹീം തൊളിക്കോട് സ്വാഗതവും രതീഷ് രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. സിയാദ്, അബ്ദുല്‍ കലാം, നാസര്‍ കൊല്ലം, കിരണ്‍രാജ്, മുഹമ്മദലി, അഖില്‍ അരവിന്ദ്, റഷീദ് കോഴിക്കോട്, സജീദ് തൊളിക്കോട്, സലിം മണനാക്ക് നേതൃത്വം നല്‍കി.

Latest