പൗരത്വ നിയമത്തിനെതിരായ ഹരജി കേരളത്തിന്റെ പൊതുവികാരം: മന്ത്രി എ കെ ബാലന്‍

Posted on: January 14, 2020 1:12 pm | Last updated: January 14, 2020 at 1:12 pm

തിരുവനന്തപുരം |  പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സൂട്ട് ഹരജി നല്‍കിയത് കേരളത്തിന്റെ പൊതുവികാരമെന്ന് മന്ത്രി എ കെ ബാലന്‍. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കില്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സുപ്രം കോടതിയില്‍ സൂട്ട് ഹരജി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചിരുന്നു. നിയമത്തിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രതിരോധം നടത്തുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ നിരാശയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കാന്‍ തയ്യാറാകുന്നില്ല. മൃദുഹിന്ദുത്വ നയമാണ് രാജ്യത്ത് കോണ്‍ഗ്രസിനുള്ളതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.