ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

Posted on: January 14, 2020 10:03 am | Last updated: January 14, 2020 at 2:46 pm

ന്യൂഡല്‍ഹി | ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ത്രിദിന സന്ദര്‍ശനാര്‍ഥം ഇന്ന് ഇന്ത്യയിലെത്തും. ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങുന്ന അദ്ദേഹം ബുധനാഴ്ച വിദേശകാര്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന റായ് സിന ഡയലോഗില്‍ പ്രസംഗിക്കും. തുടര്‍ന്ന് വൈകീട്ട് മൂന്നരക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായുള്ള ചര്‍ച്ചക്കു ശേഷം ജവാദ് ശരീഫ് മുംബൈയിലേക്ക് തിരിക്കും.

ഇറാന്‍ സൈനിക മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയ ശേഷം മധ്യേഷ്യയില്‍ സംഘര്‍ഷാവസ്ഥ സംജാതമായതിനിടെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്.