പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഊബർ

Posted on: January 12, 2020 10:26 am | Last updated: January 12, 2020 at 10:26 am


ന്യൂഡല്‍ഹി | യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഊബർ. ട്രിപ്പിലെ ക്രമക്കേടുകള്‍ പരിശോധിക്കാൻ കഴിയുന്നതും ഓഡിയോ റെക്കോഡിംഗ് സാധ്യമായതുമായ റൈഡ് ചെക്ക് ആണ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിക്കുന്നത്. ട്രിപ്പിനിടെ ഉണ്ടാകാനിടയുള്ള ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി റൈഡ് ചെക്ക് എന്ന ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ ഊബര്‍ റൈഡ് ചെക്കിലൂടെ യാത്രക്കാരനുമായും ഡ്രൈവറുമായും കമ്പനിക്ക് ബന്ധപ്പെടാനാകും. ട്രിപ്പിനിടെ ഉപഭോക്താവിലേക്ക് ഊബറിന് പെട്ടെന്ന് എത്തിപ്പെടാനുള്ള ആദ്യ പടിയാണിത്. അവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ആവശ്യമായ ടൂളുകളും ഓഫര്‍ ചെയ്യുന്നുണ്ട്.