Connect with us

National

വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ആശങ്ക: സുനില്‍ ഗവാസ്‌കര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമത്തിനെതിരെ രാജ്യത്തെ ക്യാമ്പസുകളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ നേരിടുന്ന പോലീസ് രീതിക്കെതിരെ വിയോജിപ്പുമായി പ്രമുഖ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. രാജ്യത്ത് കലുഷിത അന്തരീക്ഷമാണുള്ളതെന്നും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. രാജ്യം കലുഷിതമാണ്. ക്ലാസിലിരിക്കേണ്ട നമ്മുടെ യുവതലമുറ തെരുവുകളിലാണ്. തെരുവുകളില്‍ പ്രതിഷേധിച്ചതിന് അവരില്‍ ചിലരിപ്പോള്‍ ആശുപത്രികളിലാണ്. ഒരുമിച്ചു നിന്നാല്‍ മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു എന്നാണ് കുട്ടികള്‍ നമ്മളെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് നില്‍ക്കുമ്പോഴാണ് നാം വിജയിക്കുന്നത്. മുമ്പും ഇന്ത്യ ഒട്ടനവധി പ്രശ്‌നങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നവും ഇന്ത്യ തരണം ചെയ്യുകയും കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest